Header Ads

  • Breaking News

    പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഒരു റിസർവേഷൻ കൗണ്ടർ കൂടി


    പയ്യന്നൂർ: റെയിൽവേ സ്റ്റേഷനിൽ ഒരു റിസർവേഷൻ കൗണ്ടർ കൂടി പ്രവർത്തനമാരംഭിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 5 വരെയാണ് പുതിയ കൗണ്ടറിന്റെ പ്രവർത്തന സമയം. നിലവിൽ ഉള്ള റിസർവേഷൻ കൗണ്ടർ രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെയാണ് പ്രവർത്തിച്ചിരുന്നത്.

    ഒരു വർഷം മുൻപ് കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തലാക്കിയതും , പിന്നീട് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചപ്പോൾ പരിമിതപ്പെടുത്തിയതുമായ ടിക്കറ്റ് റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തന സമയം പുനഃസ്ഥാപിക്കാത്തത് വൻ പ്രതിഷേധത്തിനിടയാക്കിരുന്നു. നേരത്തെ ഉണ്ടായിരുന്ന രണ്ട് റിസർവേഷൻ കൗണ്ടറുകളും പഴയത് പോലെ മുഴുവൻ സമയവും പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സി. കൃഷ്ണൻ എം.എൽ.എ. പാലക്കാട് ഡിവിഷൻ മാനേജർക്ക് നിവേദനം നൽകിയിരുന്നു.

    കൊവിഡ് നിയന്ത്രണങ്ങൾ വരുന്നതിന് മുൻപ് ടിക്കറ്റ് റിസർവേഷൻ കൗണ്ടർ രാവിലെ 8 മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തിച്ചിരുന്നത്. ഇതോടൊപ്പം രണ്ട് ജനറൽ ടിക്കറ്റ് കൗണ്ടറും പ്രവർത്തിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad