മുഖ്യമന്ത്രിയെ ആക്ഷേപിച്ച ആറളം ഫാം ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഇരിട്ടി:
മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹിക മാധ്യമം വഴി ആക്ഷേപിച്ചആറളം ഫാം ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആറളം കൃഷിഫാമിലെ എൽഡി ക്ലാർക്ക് അഷറഫിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് ആറളം ഫാം എംഡി ബിമൽ ഘോഷ് അറിയിച്ചു.ആറളം ഫാമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഇടുകയും അതുമൂലം സർക്കാരിനും ഫാമിനും അപകീർത്തിയുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി
No comments
Post a Comment