Header Ads

  • Breaking News

    കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വികസന കുതിപ്പില്‍ -സിന്തറ്റിക്ക് ട്രാക്കിന് നാളെയും ട്രോമാകെയര്‍സെന്ററിന് ശനിയാഴ്ച്ചയും തറക്കല്ലിടും



    പരിയാരം: 
    കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മിക്കുന്ന സിന്തറ്റിക് ട്രാക്കിനും ഫുട്‌ബോള്‍ ടര്‍ഫിനും നാളെ (വെള്ളി) വൈകുന്നേരം മൂന്നിന് സ്‌പോര്‍ട്‌സ് മന്ത്രി ഇ.പി.ജയരാജന്‍ തറക്കല്ലിടും.

    ടി.വി.രാജേഷ് എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എന്നിവര്‍ പ്രസംഗിക്കും.
    7 കോടി 56 ലക്ഷം രൂപയാണ് രണ്ട് പദ്ധതികളുടെയും ചെലവ് കണക്കാക്കുന്നത്.
    മെഡിക്കല്‍ കോളേജില്‍ 5 നിലകളിലായി നിര്‍മിക്കുന്ന പുതിയ ആക്‌സിഡന്റ് ട്രോമാകെയര്‍ സെന്ററിന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ശനിയാഴ്ച്ച വൈകുന്നേരം 4 ന് (ശനി) തറക്കല്ലിടും.

    57.69 കോടി രൂപ ചെലവില്‍ കിഫ്ബി യുടെ സാമ്പത്തിക സഹായത്തോടെയാണ് കെട്ടിടം നിര്‍മിക്കുന്നത്.
    ദേശീയപാതയോരത്തുള്ള ഏക മെഡിക്കല്‍ കോളേജെന്ന നിലയില്‍ ട്രോമാകെയര്‍ സെന്റര്‍ വലിയ മുതല്‍കൂട്ടായിരിക്കുമെന്ന് ടി.വി.രാജേഷ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
    മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, വെസ് പ്രിന്‍സിപ്പാള്‍ ഡോ.എസ്.രാജീവ്, ആര്‍ എം ഒ ഡോ.എസ്.എം.സരീന്‍, പരിയാരം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad