കേരള ടൂറിസം ലോകത്തിന് തന്നെ മാതൃക; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തലശ്ശേരി ജഗന്നാഥ ക്ഷേത്ര മ്യൂസിയത്തിന് തറക്കല്ലിട്ടു
പദ്ധതികള്‍ പ്രഖ്യാപിച്ച് തറക്കല്ലിട്ട് തിരിഞ്ഞു നടക്കുന്ന നയമല്ല, മറിച്ച് പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കേരളത്തിലെ ടൂറിസം മേഖല മറ്റു സംസ്ഥാനങ്ങള്‍ക്കും ലോകത്തിനും തന്നെ മാതൃകയാണെന്നും ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലശേരി പൈതൃക ടൂറിസത്തിന്റെ ഭാഗമായി ജഗന്നാഥ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഓണ്‍ലൈനായി നിര്‍വഹിച്ച്് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 25 ടൂറിസം പദ്ധതികളാണ് ചടങ്ങില്‍ നാടിനു സമര്‍പ്പിച്ചത്. 27 പദ്ധതികള്‍ക്ക് തുടക്കമിട്ടു.
കൊവിഡിന് മുമ്പ് 4500 കോടിയോളം രൂപ വരുമാനം ടൂറിസം മേഖലയില്‍ നിന്നും ലഭിച്ചിരുന്നു. താല്‍ക്കാലിക പ്രതിസന്ധി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. കൊവിഡിനെ മറികടന്ന് ഉയര്‍ച്ചയുടെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ് ടൂറിസം മേഖല-മന്ത്രി പറഞ്ഞു.
എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷനായി. നഗരസഭാധ്യക്ഷ ജമുനാ റാണി, റാണി ജോര്‍ജ്, പ്രീത പ്രദീപ്, പി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു
No comments
Post a Comment