പട്ടുവം ഭവന സമുച്ചയം; നിര്‍മ്മാണോദ്ഘാടനം ഇന്ന്
പട്ടുവത്ത് ദുര്‍ബല വിഭാഗത്തില്‍പ്പെവര്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്ന് ഫെബ്രുവരി 15 ന് രാവിലെ 10.30ന് നിര്‍വഹിക്കും. പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനാകും.
സംസ്ഥാന സര്‍ക്കാര്‍ 5.4 കോടി രൂപയാണ് ഭവന സമുച്ചയം നിര്‍മ്മിക്കാന്‍ അനുവദിച്ചത്. ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കൈവശമുള്ള പട്ടുവം രാജീവ് ദശലക്ഷ പര്‍പ്പിട പദ്ധതിയിലെ 60 സെന്റിലാണ് മൂന്ന് നിലകളിലായി കെട്ടിടം പണിയുക. ഒരു ബ്ലോക്കില്‍ 12 യൂണിറ്റുകള്‍ വരുന്ന ഫ്ളാറ്റുകള്‍ നിര്‍മ്മിക്കും. 36 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു ഫ്ളാറ്റിന് 49.19 ച.മീ (529 ച.അടി) വിസ്തീര്‍ണം വരും. ഫ്ളാറ്റുകളുടെ നിര്‍മ്മാണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാകും. പ്രമുഖ ആര്‍ക്കിടെക്റ്ററായ ആര്‍ കെ രമേഷിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം.
ഭവന നിര്‍മ്മാണ ബോര്‍ഡ്, ഭവന രഹിതരായവരില്‍ നിന്നും അപേക്ഷകള്‍ സീകരിച്ച് മുന്‍ഗനണാ ക്രമത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. എസ് സി, എസ് ടി, വിധവ, മാരക രോഗമുള്ളവര്‍ എന്നിവര്‍ക്ക് നിശ്ചിത ശതമാനം സംവരണം നല്‍കും.
No comments
Post a Comment