നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈനായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈനായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഓണ്‍ലൈനായി നല്‍കുന്നവര്‍ ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം. കെട്ടിവയ്ക്കേണ്ട തുകയും ഓണ്‍ലൈനായി അടയ്ക്കാമെന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയകക്ഷികളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
പത്രിക സമര്‍പ്പിക്കാനെത്തുമ്ബോള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടു പേര്‍ . പ്രചാരണ ജാഥയ്ക്ക് പരമാവധി അഞ്ചു വാഹനങ്ങളാകാം. ജാഥ ഒരെണ്ണം കഴിഞ്ഞ് അര മണിക്കൂറിന് ശേഷമേ അടുത്തത് അനുവദിക്കൂ.
80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമൊരുക്കും. തപാല്‍ വോട്ട് നേരിട്ട് എത്തിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ടീം രൂപീകരിക്കും. 12ഡി ഫോറത്തില്‍ അതത് വരണാധികാരിക്ക് അപേക്ഷ നല്‍കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ചുദിവസം വരെ അപേക്ഷിക്കാം.
No comments
Post a Comment