Header Ads

  • Breaking News

    മട്ടന്നൂരിൽ ഇലക്ട്രിക് സ്‌കൂട്ടർ നിർമാണ യൂണിറ്റ് തുടങ്ങി



    മട്ടന്നൂർ : 

    കീഴല്ലൂരിൽ  ഇലക്ട്രിക് സ്‌കൂട്ടർ നിർമാണ യൂണിറ്റ് തുടങ്ങി. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡും ലോർഡ്‌സ് മാർക്ക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്നാണ് കീഴല്ലൂർ പഞ്ചായത്തിൽ വ്യവസായ സംരംഭം തുടങ്ങുന്നത്. ചാലോടിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി ഇ പി ജയരാജൻ തറക്കല്ലിട്ടു.

     
    ദുരിതകാലത്തെ അതിജീവിച്ച‌് ഓട്ടോ നിർമാണത്തിലൂടെ തിരിച്ചുവന്ന  കെഎഎൽഇ സ‌്കൂട്ടറിലൂടെ വാഹന നിർമാണ രംഗത്ത‌് സജീവമാവുകയാണെന്ന‌് മന്ത്രി പറഞ്ഞു. കാലത്തിനനുസരിച്ച‌് മാറാൻ കഴിഞ്ഞതുകൊണ്ടാണീ നേട്ടം. എൽഡിഎഫ‌് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഇലക്ട്രിക്‌‌ വാഹനനയം നല്ലരീതിയിൽ നടപ്പാക്കുകയാണെന്നും ഇ പി പറഞ്ഞു.
     
    കെഎഎൽ ചെയർമാൻ കരമന ഹരി അധ്യക്ഷനായി. കെഎഎൽ എംഡി കെ ഷാജഹാൻ, ലോർഡ‌്സ‌് എക‌്സിക്യുട്ടീവ‌് ഡയരക്ടർ സച്ചിദാനന്ദ ഉപാധ്യായ, അസോസിയേറ്റ‌് ഡയറക്‌ടർ വിവേക‌് ദീക്ഷിത‌്, കീഴല്ലൂർ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി മിനി, വൈസ് പ്രസിഡന്റ്‌ കെ അനിൽകുമാർ, ബ്ലോക്ക‌് പഞ്ചായത്ത‌് സ‌്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എം രതീഷ‌്,  കെ വി ഷീജ, എം രാജൻ, കെ എം വിജയൻ,  സി സജീവൻ, കെ എഎൽ ഡയറക്ടർ സത്യചന്ദ്രൻ, മുഹമ്മദ‌് റാഫി എന്നിവർ സംസാരിച്ചു.   ചാലോട‌് പനയത്താംപറമ്പിൽ ആരംഭിച്ച നിർമാണ യൂണിറ്റ‌് വെള്ളിയാംപറമ്പിലെ കിൻഫ്ര വ്യവസായപാർക്കിൽ കെട്ടിടം സജ്ജമാകുന്നതോടെ അവിടേക്ക‌് മാറ്റും

    No comments

    Post Top Ad

    Post Bottom Ad