റാങ്ക് ഹോൾഡേഴ്‌സ് സമരത്തെ വിമർശിച്ച് എ.വിജയരാഘവൻ.
തലശ്ശേരി:
റാങ്ക് ഹോൾഡേഴ്സിൻ്റെ സമരം ആസൂത്രിത അക്രമത്തിന് വേണ്ടിയാണെന്ന് എ.വിജയരാഘവൻ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സർക്കാറിനെതിരെ യുവജനങ്ങളെ ആയുധമാക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്.
തുടർ ഭരണം ഇല്ലാതാക്കാൻ പ്രതിപക്ഷം ഹീനമായ രാഷ്ട്രീയം കളിക്കുന്നു. പ്രതിപക്ഷ നേതാവിൻ്റെ യാത്ര കോൺഗ്രസിൽ നിന്നും ബി.ജെ.പി.യിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയെന്നും വിജയരാഘവൻ പറഞ്ഞു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന നിലയിലാണ് സമരം നടക്കുന്നത്. സമരക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അക്രമ സമരത്തിന്റെ പന്തല്‍ കെട്ടിയിരിക്കുകയാണെന്നും വിജയരാഘവന് പറഞ്ഞു.
No comments
Post a Comment