കണ്ണൂർ ഐ. എ. പിക്ക് ദേശീയപുരസ്കാരം
കണ്ണൂർ:
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ. എ. പി) അഖിലേന്ത്യാ തലത്തിൽ മികച്ച ബ്രാഞ്ചിന്ഉള്ള ദേശീയ പുരസ്കാരം കണ്ണൂർ ബ്രാഞ്ചിന് ലഭിച്ചു. കഴിഞ്ഞവർഷം സംഘടിപ്പിച്ച അക്കാദമിക, ആരോഗ്യ, സാമൂഹ്യ ബോധവൽക്കരണ പരിപാടികളിൽ ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിൽ നിന്നുള്ള 400 ബ്രാഞ്ചുകളിൽ നിന്നാണ് കണ്ണൂർ ബ്രാഞ്ച് ഏറ്റവും മികച്ച ബ്രാഞ്ചിന് ഉള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
ഇന്ത്യയിൽ ആദ്യമായി ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ ക്ലിനിക്, ദേശീയ മുലയൂട്ടൽ വാരം, നിർജ്ജലീകരണം തടയാനുള്ള ആർഎസ്എസ് ക്യാമ്പയിൻ, ആൻറിബയോട്ടിക് കളുടെ ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം, മികച്ച രീതിയിൽ കണ്ണൂരിൽ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനo, സാമൂഹ്യപ്രതിബദ്ധതയുള്ള മറ്റു പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഇന്ത്യയിലെ മികച്ച ബ്രാഞ്ച് ഉള്ള അംഗീകാരം കണ്ണൂരിന് ലഭിച്ചത്.
മുംബൈയിൽ വെച്ച് നടന്ന ദേശീയ സമ്മേളനത്തിൽ ഐ. എ. പി നാഷണൽ പ്രസിഡണ്ട് ഡോ പിയൂഷ് ഗുപ്ത, ദേശീയ സെക്രട്ടറി ഡോ ബസവ രാജ് എന്നിവരാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദേശീയ സമിതി അംഗം ഡോ. എം കെ നന്ദകുമാർ പുരസ്കാരം ഏറ്റുവാങ്ങി. കണ്ണൂരിൽ സംഘടിപ്പിച്ച. വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് ഡോ പത്മനാഭ ഷേണായി അധ്യക്ഷനായിരുന്നു. ഡോക്ടർമാരായ എം കെ നന്ദകുമാർ, ഇർഷാദ്, എസ് വി അൻസാരി, അജിത്ത് സുഭാഷ്, സുൽഫിക്കർ അലി. സുബ്രഹ്മണ്യം, കെ സി രാജീവൻ, ആഷ്‌ലി, സ്വപ്ന, കെ ടി ബാലചന്ദ്രൻ, മായ എന്നിവർ അനുമോദന പ്രസംഗം നടത്തി. കുട്ടികളിലെ ക്യാൻസർ രോഗത്തിൻറെ വിദഗ്ധ ചികിത്സ യെ കുറിച്ച് മലബാർ കാൻസർ സെൻറർ അസിസ്റ്റൻറ് പ്രൊഫസർ ഡോ ജിതിൻ ടി കെ ക്ലാസെടുത്തു.
No comments
Post a Comment