Header Ads

  • Breaking News

    കൈത്തറി മ്യൂസിയം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു

    കൈത്തറി മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിലയിരുത്തി. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് ശാസ്ത്രീയ സംരക്ഷണം പൂര്‍ത്തിയാക്കിയ കൈത്തറി മ്യൂസിയത്തിലെത്തിയ മന്ത്രി പ്രവൃത്തികള്‍ നടന്നു കണ്ടു. ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍, കണ്ണൂര്‍ നിയോജകമണ്ഡലം വികസന സമിതി ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍, കേരള മ്യൂസിയം ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

    കണ്ണൂരിന്റെ ചരിത്രവും പൈതൃകവും എളുപ്പം മനസിലാകുന്ന വിധമാണ് കൈത്തറി മ്യൂസിയം ഒരുക്കുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പവലിയന്‍സ് ഇന്റീരിയേഴ്‌സിനാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തന ചുമതല. 65 ലക്ഷം രൂപ ചെലവിലാണ് മ്യൂസിയത്തിന്റെ ശാസ്ത്രീയ സംരക്ഷണം പൂര്‍ത്തിയാക്കിയത്.

    No comments

    Post Top Ad

    Post Bottom Ad