ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ എക്സ്പ്രസായി തിരിച്ചെത്തുന്നു
ഗുരുവായൂര്‍ : ലോക്ഡൗണിനെ തുടര്‍ന്ന് നിലച്ച ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ എക്സ്പ്രസായി തിരിച്ചെത്തുന്നു. അടുത്ത മാസം മൂന്നു മുതല്‍ ഗുരുവായൂര്‍-പുനലൂര്‍ സ്പെഷല്‍ എക്സ്പ്രസ് സര്‍വിസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
രാവിലെ 5.45ന് ഗുരുവായൂരില്‍നിന്ന് പുറപ്പെടുന്ന വണ്ടി ഉച്ച 2.35ന് പുനലൂരിലെത്തും. പുനലൂരില്‍നിന്ന് വൈകീട്ട് 6.25ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ച 2.20ന് ഗുരുവായൂരില്‍ തിരിച്ചെത്തും.200 കിലോമീറ്ററിലധികം ദൂരം സര്‍വിസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളെ എക്സ്പ്രസ് ട്രെയിനുകളാക്കാന്‍ റെയില്‍വേ എടുത്ത തീരുമാനത്തിെന്റ ഭാഗമായാണ് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ എക്സ്പ്രസ് ആക്കിയിട്ടുള്ളത്.
പാസഞ്ചറിനെ എക്സ്പ്രസ് ആക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തില്‍നിന്ന് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍. പ്രതാപന് എം.പി റെയില്‍വേ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു.
No comments
Post a Comment