പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി പവർ ഹൗസിന് ശിലയിട്ടു
കുയിലൂർ
ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ പദ്ധതി പവർ ഹൗസ‌് നിർമാണം മന്ത്രി എം എം മണി ഉദ്ഘാടനംചെയ‌്തു.
പ്രകൃതിക്ക് ദോഷം ഉണ്ടാക്കാത്തതും ലാഭകരവുമായ പദ്ധതിയാണിത്. പ്രസരണനഷ്ടം പരമാവധി കുറച്ച് 260 മെഗാവാട്ട് വൈദ്യുതിയെങ്കിലും ലാഭിച്ച‌് ഊർജ സംരംക്ഷണം ഉറപ്പുവരുത്താനാണ‌് ശ്രമമെന്ന‌് മന്ത്രി പറഞ്ഞു. മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി. കെഎസ്ഇബി ഡയറക്ടർമാരായ ഡോ.വി ശിവദാസൻ, ആർ സുകു, ചീഫ് എൻജിനിയർ സിജി ജോസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് റോബർട്ട് ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ, സി വി എൻ യാസറ, കെ ശോഭന, ചീഫ് എൻജിനിയർ കെ രാജീവ് കുമാർ എന്നിവർ സംസാരിച്ചു. ഇരുമന്ത്രിമാരും നിർമാണം പൂർത്തിയായ പഴശ്ശി സാഗർ തുരങ്കം വീക്ഷിച്ചു. 113 കോടി രൂപ ചെലവഴിച്ചാണ‌് പഴശ്ശി സാഗർ നിർമാണം. 46 കോടി മുടക്കിയാണ‌് തുരങ്കം നിർമിച്ചത‌്.
No comments
Post a Comment