അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
പാലക്കാട്:
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുവിന്റെ മരണം. കാരറ ഊരിലെ നിസാം-റാണി ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. വിദഗ്ധ ചികിത്സ വൈകിയതിനെ തുടർന്ന് നവജാത ശിശു മരിച്ചുവെന്നാണ് ആരോപണം.
ഇന്ന് ഉച്ചയ്ക്കാണ് കുഞ്ഞ് ജനിച്ചത്. ശ്വാസതടസമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയിരുന്നു. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് ലഭിക്കാന്‍ വൈകിയതാണ് ആശുപത്രിയിലേക്കു പോകാന്‍ സാധിക്കാതിരുന്നത്.
No comments
Post a Comment