‘പത്താം ക്ലാസ് പോലും പാസാകാത്ത അഭിസാരിക’; സ്ത്രീവിരുദ്ധ പരാമര്‍വുമായി കെ സുധാകരന്‍
കാസര്‍കോഡ്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പത്താം ക്ലാസ് പോലും പാസാകാത്ത ഒരു അഭിസാരികയെ ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’യുടെ ഉത്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ മറ്റേത് സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുടെ ഓഫീസുമായി തുലനം ചെയ്യാന്‍ സാധിക്കുകയില്ലെന്നും സുധാകരന്‍ പറഞ്ഞു.
‘ആ ഓഫീസിന്റെ തൊട്ടപ്പുറത്ത് സ്വപ്‌ന സുരേഷിന്റെ മുറിയാണ്. ഐടിയുടെ കോര്‍ഡിനേറ്ററാണ് സ്വപ്‌ന സുരേഷ്. ഒന്നര ലക്ഷത്തിലധികമാണ് ശമ്ബളം. എന്താണ് ക്വാളിഫിക്കേഷന്‍?പത്താംക്ലാസുപോലും പാസാകാത്ത ഒരു അഭിസാരികയെ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ച്, സ്വര്‍ണ കടത്തിനും എല്ലാ അഴിമതിക്കും കൂട്ടുനിന്ന്, മുഖ്യമന്ത്രിയോടൊപ്പം മൂന്നര വര്‍ഷക്കാലം ഒരുമിച്ച് നടന്ന്, ഐടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച സ്വപ്‌ന സുരേഷിനെ തനിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ, മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ സംസ്ഥാനം അളന്ന് തൂക്കണ്ടേ എന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത്’-സുധാകരന്‍ പറഞ്ഞു,
എന്നാൽ സ്വര്‍ണക്കടത്ത് വിവാദം ഉയര്‍ന്നുവന്നപ്പോള്‍ തനിക്ക് സ്വപ്നയെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തൊട്ടടുത്ത മുറിയില്‍ സ്വപ്ന സുരേഷിന്റെ ഓഫീസാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനമുണ്ടെന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യാജമായി ഉണ്ടാക്കുന്നതാണെന്നും സുധാകരന്‍ പറയുന്നു. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറയുന്നതുപോലെ ഇവിടെ കൊവിഡ് വര്‍ദ്ധിച്ചിട്ടില്ലെന്നും സുധാകരന്‍ ആരോപിക്കുന്നു.
No comments
Post a Comment