കണ്ണൂർ സർവകലാശാല കൂടുതൽ വിദ്യാർത്ഥി സൗഹൃദമാകുന്നു
കണ്ണൂർ:
സർവകലാശാലയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ദ്രുതഗതിയിൽ കാര്യങ്ങൾ നടപ്പിലാക്കി നൽകുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി വിദ്യാർത്ഥി ക്ഷേമ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. വിദ്യാർത്ഥികൾക്കും, പൊതുസമൂഹത്തിനും, ആവശ്യമായ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സമയബന്ധിതവുമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊണ്ടാണ് വിദ്യാർത്ഥിക്ഷേമ കേന്ദ്രം പ്രവർത്തിക്കുക.
3189 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ ഫ്രണ്ട് ഓഫിസ്, വെബ് സെൻറർ, സർവകലാശാലയിലെ വിവധ ഓഫീസുകൾ, വിശ്രമകേന്ദ്രങ്ങൾ, സെമിനാർ ഹാളുകൾ, കാൻറീൻ, ക്രഷ്, ട്രാൻസ്‍ജെൻഡർ റൂം, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പൂർണ്ണമായും കമ്പ്യുട്ടർ ശൃംഘലകളാൽ ബന്ധിപ്പിച്ച ഓഫിസ് മുറികളും, പാരമ്പര്യേതര ഊർജ്ജ സ്രോതസുകളുടെ ഉപയോഗവും, മനോഹരമായ രുപകൽപനയും വിദ്യാർത്ഥി ക്ഷേമ കേന്ദ്രത്തെ വ്യത്യസ്ഥമാക്കുന്നു.
No comments
Post a Comment