കോഴിക്കോട് പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചു
കോഴിക്കോട്:
കുന്ദമംഗലത്ത് പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. പ്രതി മാതാവിനെയും സഹോദരിയേയും സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. മര്‍ദ്ദന വിവരം പോലീസില്‍ പറയാനെത്തിയെപ്പോഴാണ് സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി പോലീസിനെ അറിയിക്കുന്നത്. പോലീസ് സ്റ്റേഷനിലെത്തിയ മാതാവും ആ സമയത്താണ് സംഭവം അറിയുന്നത്. സഹോദരനും പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാള്‍ക്കെതിരെ പോലീസ് പോക്സോ പ്രകാരം കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
No comments
Post a Comment