മത്സ്യബന്ധന കരാർ കടലിൽ ഒഴുക്കി പ്രതിഷേധം യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.
ആഴക്കടൽ മത്സ്യബന്ധന കരാർ കടലിൽഒഴുക്കി പ്രതിഷേധിച്ചു.... പൊന്നാനി.. ആഴക്കടൽ മത്സ്യബന്ധന കരാറിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവാദ കരാർ കടലിൽ ഒഴുക്കി പ്രതിഷേധിച്ചു. പൊന്നാനി ടൗണിൽനിന്നും പ്രകടനമായി എത്തിയാണ് കടലിൽ ഒഴുക്കിയത്. മത്സ്യബന്ധന കരാർ ആദ്യം നിഷേധിക്കുകയും, ഉദ്യോഗ്ഥരെ പഴിചാരി നടപടി പിൻവലിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെയും ഫിഷറീസ് വകുപ്പ് മന്ത്രിയുടെ നിലപാട് മാറ്റത്തിലും ദുരൂഹതയുണ്ടെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. വി സെയ്ദ് മുഹമ്മദ് തങ്ങൾ, എം വി ശ്രീധരൻ മാസ്റ്റർ, വി ചന്ദ്രവല്ലി,ടീ കെ അഷ്റഫ്, എ പവിത്രകുമാർ,യു മുഹമ്മദ് കുട്ടി, പുന്നക്കൽ സുരേഷ്, ജെപി വേലായുധൻ, എം അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
No comments
Post a Comment