BREAKING: 3 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
വയലാറിൽ RSS പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് 3 ദിവസത്തേക്ക് നിരോധനാജ്ഞ. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേസുമായി ബന്ധപ്പെട്ട് 8 SDPI പ്രവർത്തകരാണ് ഇതുവരെ അറസ്റ്റിലായത്. നന്ദുവിന്റെ കൊലപാതകം ആസൂത്രിതം ആണെന്നാണ് FIR റിപ്പോർട്ട്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ മാരകായുധങ്ങൾ സജ്ജമാക്കിയിരുന്നു. തലയ്ക്ക് കൊടുവാൾ കൊണ്ട് വെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയത്.
No comments
Post a Comment