Header Ads

  • Breaking News

    വയലാറിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് സൂചന; വടിവാളുകളും ഹോക്കിസ്റ്റിക്കും കണ്ടെത്തി



    ആലപ്പുഴ: 

    ചേർത്തല വയലാർ നാഗംകുളങ്ങരയിൽ ഇന്നലെ നടന്ന കൊലപാതകം ആസൂത്രിതമെന്ന് സൂചന. സംഭവ സ്ഥലത്ത് നിന്ന് രണ്ട് വടിവാളുകളും ഹോക്കി സ്റ്റിക്കും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ കൊല്ലപ്പെട്ട രാഹുൽ കൃഷ്ണ (നന്ദു ആർ കൃഷ്ണ) വെട്ടേറ്റു വീണ സ്ഥലത്തിന് തൊട്ടരികിൽ ആണ് വാളുകൾ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഘർഷം.  ഇരുകൂട്ടരും തമ്മിൽ ദിവസങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. രാത്രി 9 ഓടെ എസ് ഡി പി ഐ- ആർ എസ് എസ് പ്രവർത്തകർ പ്രകടനമായി എത്തുകയും പോർവിളി കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. 



    ആർ എസ്‌ എസ് ഗഡനായക് വയലാര്‍ ആശാരിപ്പറമ്പ് സ്വദേശിയായ നന്ദു കൃഷ്ണയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആർ എസ് എസ് മുഖ്യശിക്ഷക് നന്ദു കെ എസ്നെ വിദഗ്ത ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.   കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് ബി ജെ പി ഹർത്താൽ ആചരിക്കുകയാണ്. ഇരു വിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ വാക്കുതര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണം. ഞായറാഴ്ച പ്രദേശത്ത് RSS പ്രതിഷേധയോഗം വിളിച്ചിരുന്നു.

     ബക്കറ്റ് പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങളും ബി ജെ പി നേതാക്കൻമാർക്കെതിരെയുള്ള വിമർശനങ്ങളും പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു.  ഇന്നലെ വൈകിട്ട് 7 മണിക്കും ആർ എസ് എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നിരുന്നു. പിന്നീട് 9 മണിയോടെ ഇരുകൂട്ടരും ഒരേ സമയം പ്രകടനമായി എത്തുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് ആർ എസ്‌ എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ് ഡി പി ഐ പ്രവർത്തകർക്കും പരിക്കേറ്റു.  



    സംഭവത്തിൽ 6 എസ് ഡി പി ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൽ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ബി ജെ പിയും ഹൈന്ദവ സംഘടനകളും ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്ന് ബി ജെ പി. ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad