Header Ads

  • Breaking News

    പപ്പൻ ഡോക്ടറുടെ നിര്യാണത്തിൽ തേങ്ങി പ​ഴ​യ​ങ്ങാ​ടി




    പ​ഴ​യ​ങ്ങാ​ടി: 

    രാ​വി​ലെ ആ​റ് മ​ണി​ക്കോ ഏ​ഴി​നോ  ക​യ​റി​യാ​ൽ അ​ർ​ധ​രാ​ത്രി​യും പി​ന്നി​ട്ട് മാ​ത്രം വീ​ട്ടി​ലെ പ​രി​ശോ​ധ​ന മു​റി​യി​ൽ നി​ന്നി​റ​ങ്ങു​ന്ന പ​പ്പ​ൻ ഡോ​ക്ട​റെ​ന്ന ഡോ.​സി. പ​ത്​​മ​നാ​ഭ​െൻറ നി​ര്യാ​ണ വാ​ർ​ത്ത​യ​റി​ഞ്ഞ് വെ​ങ്ങ​ര ഗ്രാ​മം തേ​ങ്ങി. വെ​ങ്ങ​ര​യു​ടെ പാ​ത​യോ​ര​ത്തെ വീ​ട്ടു​മു​റ്റ​ത്ത് പ​ക​ലും പാ​തി​രാ​വു​മി​ല്ലാ​തെ രോ​ഗി​ക​ളു​ടെ കാ​ത്തി​രി​പ്പ് പ​തി​വ് കാ​ഴ്ച​യാ​യി​രു​ന്നു.  ഡോ​ക്ട​ർ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ളു​ക​ളാ​യി എ​റ​ണാ​കു​ള​ത്തും കോ​ഴി​ക്കോ​ട്ടും ചി​കി​ത്സ​യി​ലാ​യ കാ​ല​ത്ത് മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടു​മു​റ്റം ജ​ന​ശൂ​ന്യ​മാ​യ​ത്.


    വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ഡോ​ക്ട​റു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ​തോ​ടെ വെ​ങ്ങ​ര​യി​ലും അ​യ​ൽ ഗ്രാ​മ​ങ്ങ​ളി​ലു​മു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തി​െൻറ വ​സ​തി​യി​ലേ​ക്കൊ​ഴു​കി. വെ​ങ്ങ​ര​യി​ലെ  കു​ഞ്ഞി​രാ​മ​ൻ- ജാ​ന​കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1958ൽ ​ജ​നി​ച്ച പ​ത്​​മ​നാ​ഭ​ൻ എ​റ​ണാ​കു​ളം പ​ടി​യാ​ർ ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് ഡി.​എ​ച്ച്.​എം.​എ​സ് പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 1991ൽ ​സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ച ഇ​ദ്ദേ​ഹം ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലെ വി​വി​ധ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​ട്ടു​ണ്ട്. അ​ഴീ​ക്കോ​ട് ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​റാ​യി 2013ൽ ​വി​ര​മി​ച്ച​തോ​ടെ മു​ഴു​സ​മ​യ​വും ആ​തു​ര സേ​വ​ന രം​ഗ​ത്താ​യി​രു​ന്നു.


    ‌ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ഹോ​മി​യോ ചി​കി​ത്സ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന ജ​ന​കീ​യ ഡോ​ക്ട​റാ​ണ് സി. ​പ​ത്മ​നാ​ഭ​ൻ.  വി​വി​ധ സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ സ്വ​ന്തം ഡോ​ക്ട​റാ​യി ഖ്യാ​തി നേ​ടി​യ​ത്. മ​രു​ന്നി​നാ​വ​ശ്യ​മാ​യ തു​ച്ഛ​മാ​യ ഫീ​സി​‍െൻറ മാ​ത്രം പ്ര​തി​ഫ​ല​ത്തി​ൽ ചി​കി​ത്സി​ച്ച  പ​പ്പ​ൻ ഡോ​ക്ട​ർ അ​ശ​ര​ണ​ർ​ക്ക്​ ആ​ശ്ര​യ​മാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ ജ​ന​കീ​യ സേ​വ​നം ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

    No comments

    Post Top Ad

    Post Bottom Ad