Header Ads

  • Breaking News

    25 കാരി ആര്യയുടെ വലയില്‍ വീണത് 70 കാര്‍ മുതല്‍ വന്‍കിട രാഷ്ട്രീയക്കാര്‍ വരെ, കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം

     


    കൊച്ചി : 

    25 കാരി ആര്യയുടെ വലയില്‍ വീണത് 75 വയസുകാര്‍ മുതല്‍ വന്‍കിട രാഷ്ട്രീയക്കാര്‍ വരെ, പ്രായമായവരുമായി ഹോട്ടലില്‍ മുറിയെടുക്കുന്നത് അപ്പൂപ്പനും കൊച്ചുമകളും എന്ന രീതിയില്‍. കോതമംഗലത്തെ ആര്യയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കോടീശ്വരന്മാരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഹണിട്രാപ്പ് സംഘത്തിലെ മുഖ്യ കണ്ണിയാണ് ആര്യ.


    75 വയസുള്ള തൈക്കിളവന്മാരെ വരെ വലയില്‍ വീഴ്ത്താന്‍ പോന്നതാണ് ആര്യയുടെ വിരുത്. വാട്സ്ആപ്പിലും മെസഞ്ചറിലും പരിചയപ്പെട്ട് ഇരയെ നേരില്‍ കണ്ട് വീഴ്ത്തുന്നതാണ് ഇവരുടെ രീതി.
    രാഷ്ട്രീയക്കാരും വ്യവസായികളും അടക്കം നിരവധി ആളുകളാണ് ഇവരുടെ ഇത്തരത്തില്‍ ഇവരുടെ വലയില്‍ വീണിട്ടുള്ളത്. പലര്‍ക്കും ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ നഷ്ടമാകുകയും ചെയ്തു.

    സംഭവത്തില്‍ ആര്യയുടെ കൂട്ടാളികള്‍ അടക്കം നാലുപേര്‍ അറസ്റ്റിലായി പ്രതികളെ പിടിച്ചപ്പോള്‍ ഇവരുടെ മൊബൈലില്‍ കണ്ട നഗ്ന ദൃശ്യങ്ങള്‍ കണ്ട് പോലീസും ഞെട്ടിപ്പോയി കേരളത്തിലെ പല പ്രമുഖരായ ആളുകളും രാഷ്ടീയക്കാരും എല്ലാം ഉണ്ട് അതുകൊണ്ടുതന്നെ കേസ് ഒതുക്കാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്.

    അറുപതും എഴുപതും വയസുള്ള കിളവന്മാരെ വരെ വലയിലാക്കുന്ന ആര്യ ആദ്യം ഇവരെ അങ്കിളേ എന്നു വിളിച്ചാവും അഭിസംബോധന ചെയ്യുക. പിന്നീട് വിളി ചേട്ടായെന്നാകും. പ്രായം 70 ആയവരെ സോപ്പിടാന്‍ 40 വയസ്സൊക്കെയേ തോന്നുകയുള്ളു എന്നും സംസാരം 25 വയസ്സുകാരന്റെ പോലെ എന്നും എരിവും പുളിയും കയറ്റി ആര്യ സംസാരിക്കും. ഇതോടെ പ്രായമായവര്‍ ആര്യക്ക് മുന്നില്‍ മാനസികമായി വീണുപോകും.

    തുടര്‍ന്ന് ആര്യ അവര്‍ക്ക് വിശ്വാസം വരാന്‍ വേണ്ടി തന്റെ ശരീര ഭാഗങ്ങള്‍ ചാറ്റില്‍ കാണിക്കും ഇത്ര കൂടിയാകുമ്പോള്‍ കൊച്ചു പെണ്‍കുട്ടിയെ പ്രായമായവര്‍ക്ക് ഏറെ വിശ്വാസം ആകും. പിന്നീടാണ് ആര്യ ഇവരെയൊക്കെ നല്ല ഹോട്ടലുകളിലേക്ക് വിളിക്കുക.

    മുത്തശ്ശനും കൊച്ചുമകളും പോലെ തോന്നിക്കുന്ന ഇവര്‍ വന്ന് മുറി ചോദിക്കുമ്പോള്‍ ലോഡ്ജ്കാരും ഹോട്ടലുകാരും പോലും സംശയിച്ചിരുന്നില്ല. ഇങ്ങനെ ആയിരുന്നു ആര്യയുടെ ബിസിനസ് വളര്‍ന്നത് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ആര്യയും സംഘവും അറസ്റ്റിലാകുന്നത്.

    ആര്യ തന്നെ വ്യാപാരിയെ നിര്‍ബന്ധിച്ചു നഗ്നനാക്കി എന്നാണ് പറയുന്നത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ ഇയാളുടെ കയ്യില്‍ കൊടുക്കാന്‍ ചില്ലിക്കാശുപോലും ഇല്ല. ആയിരം രൂപ ചോദിച്ചിട്ട് അതുമില്ലാഞ്ഞതിനെത്തുടര്‍ന്ന് വ്യാപാരിയുടെ കാര്‍ കവരുകയായിരുന്നു.

    വ്യാപാരി തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ച് നടന്ന കാര്യം പറഞ്ഞപ്പോഴാണ് ഹണിട്രാപ്പുകാര്‍ വലയിലാക്കുന്നത്. എന്നാല്‍ ആര്യ വീട്ടില്‍ നിന്ന് മാറി താമസിക്കുന്നതും കയ്യില്‍ ലക്ഷങ്ങള്‍ വന്നതും ഒന്നും വീട്ടുകാര്‍ കാര്യമാക്കിയില്ല.

    ഹണി ട്രാപ്പില്‍ വീണ വ്യാപാരിയുടെ ഡിടിപി സെന്ററില്‍ നേരത്തെ ജോലി ചെയ്തിരുന്ന ആളാണ് ആര്യ എന്നാണ് വിവരം. ലോക്ക് ഡൗണ്‍ കാലത്ത് കടയില്‍ തിരക്കില്ലാത്തതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. എന്നാല്‍ ആര്യ വ്യാപാരിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ചിരുന്നു.

    ആര്യയ്ക്ക് അങ്കമാലിയില്‍ ഒരു സ്ഥാപനത്തില്‍ ജോലി കിട്ടി എന്നും അതിന്റെ ചിലവ് ചെയ്യാമെന്നും പറഞ്ഞ് കടയുടമയെ ലോഡ്ജില്‍ വിളിച്ചുവരുത്തുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad