പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കണ്ണപുരം:
തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണപുരം ചൈനാക്ലേ റോഡില്‍ മൊട്ടമ്മലില്‍ താമസിക്കുന്ന കിഴക്കേ വീട്ടില്‍ തുളസി (32) ആണ് മരിച്ചത്. ശിവദാസന്‍ -വാസന്തി ദമ്ബതികളുടെ മകളാണ്. അവിവാഹിതയാണ്. സഹോദരന്: ഗോകുല്‍ദാസ്.
ഇക്കഴിഞ്ഞ മൂന്നിന് രാവിലെയാണ് സംഭവം. ഗുരുതരമായി തീ പൊള്ളലേറ്റ യുവതിയെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.
No comments
Post a Comment