സംസ്ഥാന സർക്കാറിന്റെ പിൻവാതിൽ നിയമനത്തിന് എതിരെ കണ്ണൂർ പിഎസ്‌സി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
സംസ്ഥാന സർക്കാറിന്റെ പിൻവാതിൽ നിയമനത്തിന് എതിരെ കണ്ണൂർ പിഎസ്‌സി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാർച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അരുൺ കൈതപ്രം അധ്യക്ഷത വഹിച്ചു
No comments
Post a Comment