ധർമ്മശാലയിൽ ഫെബ്രുവരി 27ന് കപ്പ ഫെസ്റ്റ് സംഘടിപ്പിക്കുന്നു
ധർമ്മശാല:
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആന്തൂർ നഗരസഭ പരിധിയിൽ കർഷകരും കാർഷിക ഗ്രൂപ്പുകളും കൃഷി ചെയ്ത് ഉൽപാദിപ്പിച്ച് മരച്ചീനിക്ക് വിപണി ഉറപ്പാക്കുന്നതിന് ആന്തൂർ നഗരസഭ കപ്പ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
കൃഷിഭവൻ കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2021 ഫെബ്രുവരി 27 ശനിയാഴ്ച്ച 2 മണിമുതൽ ധർമ്മശാലയിലാണ് ഫെസ്റ്റ് നടക്കുക.
മരച്ചീനിയുടെ വിൽപന സ്റ്റാളുകൾ , മരച്ചിനിയുപയോഗിച്ച് ഉണ്ടാക്കിയ വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും, ഇവയുടെ നിർമ്മാണപരിശീലനം, മരച്ചീനിയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും വിൽപനയും ഉണ്ടായിരിക്കും.
No comments
Post a Comment