Header Ads

  • Breaking News

    മാട്ടൂൽ മാടായി തീര പ്രദേശത്ത് കടൽഭിത്തി നിർമാണം; പ്രവൃത്തി ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2മണിക്ക്...



    മാട്ടൂൽ -മാടായി   തീരദേശത്ത് കടൽഭിത്തി നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി ജി കൃഷ്ണൻ കുട്ടി നിർവഹിക്കും. കക്കാടൻ ചാൽ കടൽ തീരത്ത് നടക്കുന്ന ചടങ്ങിൽ ടി വി രാജേഷ് എം എൽ എ അധ്യക്ഷത വഹിക്കും.

     
     16 കോടി രൂപയാണ് സംസ്ഥാന സർക്കാർ തീരദേശ സംരക്ഷണത്തിന് കടൽ ഭിത്തി നിർമ്മിക്കാൻ അനുവദിച്ചത്.  മാട്ടൂൽ സൗത്ത് 297മീറ്റർ, സെൻട്രൽ 365 മീറ്റർ, വാവുവളപ്പ് - 798 മീറ്റർ കക്കാടൻ ചാൽ - 218 മീറ്റർ,  നീരൊഴുക്കുംചാൽ - 892 മീറ്റർ,  പുതിയങ്ങാടി- 250 മീറ്റർ  എന്നിങ്ങനെ  2820 മീറ്റർ ദൈർഘ്യത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുക.

    രൂക്ഷമായ കടലാക്രമണം നേരിടുന്ന മേഖലകളിൽ വർഷങ്ങളായി കാര്യമായ  പ്രതിരോധ നടപടികൾ സ്വീകരിക്കാത്തത് സംമ്പന്ധിച്ച്  നിയമസഭയിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിത്തിൽ  കഴിഞ്ഞ ജൂലൈ 3 ന്  ഇറിഗേഷൻ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ യോഗം ചേരുകയുണ്ടായി.
    പ്രസ്തുത യോഗത്തിൽ  കക്കാടൻ ചാൽ ,വാവുവളപ്പിൽ തോട് ,മാട്ടൂൽ  സെൻട്രൽ ,നീരൊഴുക്കുംച്ചാൽ തുടങ്ങിയ കടലാക്രമണം നേരിടുന്ന മേഖലകളിൽ കടൽഭിത്തി നിർമ്മിക്കുന്നതിന്  എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
    പ്രസ്തുത എസ്റ്റിമേറ്റിന് സർക്കാർ ഫണ്ട് അനുവദിക്കുകയായിരുന്നു. 

    നിലവിൽ മാട്ടൂൽ സൗത്തിൽ തകർന്ന കടൽഭിത്തി പുന:സ്ഥാപിക്കുന്നതിന്  140 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന്  73 ലക്ഷം രുപയുടെ പ്രവൃത്തി പൂർത്തി കരിച്ചിട്ടുണ്ട്..
    ജനവാസ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതോടൊപ്പം വിനോദ സഞ്ചാര വികസനത്തിനും ഈ പദ്ധതി പൂർത്തിയാകുന്നതോടെ സാധ്യമാകും. ദീർഘനാളുകളായി മാട്ടൂൽ-മാടായി തീരദേശ വാസികളുടെ ആഗ്രഹമാണ് കടൽ സംരക്ഷണ ഭിത്തി നിർമ്മിക്കുക എന്നത് ഇതോടെ യാഥാർത്ഥ്യമാകുകയാണ്.

    No comments

    Post Top Ad

    Post Bottom Ad