Header Ads

  • Breaking News

    ഇന്റര്‍നെറ്റില്‍ അശ്ലീലം തിരയുന്നവരെ നിരീക്ഷിക്കാനൊരുങ്ങി പൊലീസ്

     


    ന്റര്‍നെറ്റില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും തിരയുന്നവര്‍ക്ക് കുരിക്കിടാനൊരുങ്ങി യു.പി പൊലീസ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാൻ അശ്ലീല ഉള്ളടക്കം തിരയുന്നവരെ നിരീക്ഷിക്കാനാണ് യുപി പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പൊലീസ് ഒരു കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ നീരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്ത ശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും യു.പി പൊലീസ് വ്യക്തമാക്കി.

    ഉത്തര്‍പ്രദേശിലെ ആറ് ജില്ലകളില്‍ ഈ പദ്ധതി നടപ്പില്‍ വരുത്താനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ പദ്ധതിക്ക് നല്ല രീതിയിലുള്ള പ്രതികരണമാണ് കിട്ടുന്നതെന്നും ഉത്തര്‍പ്രദേശ് വിമന്‍ പവര്‍ലൈന്‍ വിങ് അഡീ.ഡയറക്ടര്‍ നീര റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. അശ്ലീല ഉള്ളടക്കം തിരയുന്നവര്‍ക്ക് ആദ്യത്തെ തവണ മുന്നറിയിപ്പ് നല്‍കും. അശ്ലീല വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും തിരയുന്നവരുടെ എല്ലാ വിവരങ്ങളും പൊലീസിന്റെ പക്കലുണ്ടാകും. അതിനാല്‍ ഏതെങ്കിലും സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെ അക്രമം നടന്നാല്‍ കുറ്റവാളിയെ കണ്ടെത്താന്‍ ഇത് പൊലീസിനെ സഹായക്കുമെന്ന് നീര റാവത്ത് അറിയിച്ചു.

    സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിക്ക് ഡിജിറ്റല്‍ ചക്രവ്യൂഹ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സൈക്കോമെട്രി പ്രൊഫൈലിങ്,പ്രെഡിക്റ്റീവ് അനാലിസിസ് തുടങ്ങിയവയും ബോധവത്കരണം നടക്കുന്നതടക്കമുള്ള കാര്യങ്ങളും ഉള്‍പ്പെടുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad