Header Ads

  • Breaking News

    ഭർത്താവിൻ്റെ വീട്ടിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടിയ 19കാരിയെ പിതാവ് കൊലപ്പെടുത്തി



    ജയ്​പുര്‍: 

    ദലിത്​ യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ്​ കൊലപ്പെടുത്തി. രാജസ്​ഥാനിലെ ദൗസ ജില്ലയിലാണ്​ സംഭവം. ഫെബ്രുവരി 16ന് വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം പിങ്കി സൈനിയെന്ന 19കാരിയുടെ വിവാഹം നടന്നിരുന്നു. അഞ്ച്​ ദിവസത്തിനുശേഷം കാമുകന്‍ റോഷന്‍ മഹാവറിനൊപ്പം (23) പിങ്കി ഓടിരക്ഷപ്പെട്ടു. ഇതില്‍ കുപിതനായ പിതാവ്​ ശങ്കര്‍ ലാല്‍ മകളെ പിടിച്ചുകൊണ്ടുവന്ന്​ കഴുത്ത്​ ഞെരിച്ച്‌​ കൊല്ലുകയായിരുന്നു.

    പച്ചക്കറി കച്ചവടക്കാരനായ ഇദ്ദേഹം ദൗസയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പിങ്കിയെ കഴുത്ത് ഞെരിച്ച്‌ കൊന്നതായി കുറ്റസമ്മതവും നടത്തി.

    ഒളിച്ചോടിയ ശേഷം​ പിങ്കിയും റോഷനും ഫെബ്രുവരി 26ന്​ രാജസ്ഥാന്‍ ഹൈകോടതിയിലെ ജയ്​പുര്‍ ബെഞ്ചിന് മുന്നില്‍ സംരക്ഷണം തേടി ഹാജരായിരുന്നു.

    തന്‍റെ ആഗ്രഹത്തിന്​ വിരുദ്ധമായാണ് വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചതെന്നും കാമുകനോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പിങ്കി കോടതിയില്‍ പറഞ്ഞു.

    ഇവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവരുടെ ആഗ്രഹപ്രകാരം സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകണമെന്നും ഹൈകോടതി പൊലീസിന് നിര്‍ദേശം നല്‍കി. എന്നാല്‍, മാര്‍ച്ച്‌ ഒന്നിന്​ ജയ്​പുരിലെ റോഷന്‍റെ വീട്ടില്‍നിന്ന് പിങ്കിയുടെ കുടുംബം അവളെ ബലംപ്രയോഗിച്ച്‌ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

    തുടര്‍ന്ന്​ റോഷന്‍റെ പിതാവിന്‍റെ പരാതിയില്‍ ദൗസയിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ 11 പേര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തി പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരിന്നു. പിങ്കിയെ കൊണ്ടുപോകു​േമ്ബാള്‍ ശങ്കര്‍ ലാലും ബന്ധുക്കളും തങ്ങളെ അപമാനിക്കുകയും വീട് തകര്‍ക്കുകയും 1.20 ലക്ഷം രൂപ മോഷ്​ടിക്കുകയും ചെയ്തുവെന്നും മഹാവാറിന്‍റെ കുടുംബം പരാതിപ്പെട്ടു.

    വീട്ടിലെത്തിച്ച ശേഷം പിങ്കിയുടെ മനസ്സ്​ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവിന്‍റെ അടുത്തേക്ക് മടങ്ങാന്‍ അവള്‍ തയാറായില്ല. ഇതോടെ ക്ഷുഭിതനായ പിതാവ്​ കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.

    പിങ്കിക്കും കാമുകനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും, അവളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) ഞെട്ടല്‍ രേഖപ്പെടുത്തി. മഹാവറിനും കുടുംബാംഗങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്‍റ്​ കവിത ശ്രീവാസ്തവ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad