ജില്ലയില്‍ ഇത്തവണ 49 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍
മികച്ച സജ്ജീകരണങ്ങളുമായി ജില്ലയില്‍ ഇത്തവണ 49 മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. വോട്ടു ചെയ്യാനെത്തുന്നവര്‍ക്കായി അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളില്‍ ഉണ്ടാകും. കുടിവെള്ളം, വെളിച്ചം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, വോട്ടര്‍ സഹായ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ് സംവിധാനം, വീല്‍ചെയര്‍ എന്നിവക്കു പുറമെ, വോട്ടര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രം, തണലിടം, ദിശാസൂചകങ്ങള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയവയാണ് മാതൃകാ പോളിംഗ് സ്റ്റേഷനുകളിലുണ്ടാവുക. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് ഈ പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക.
പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുള്ളത്. ഏഴ് എണ്ണം. തലശ്ശേരി, പേരാവൂര്‍ മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ്. ഒരു മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ വീതമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. കൂത്തുപറമ്പ്, കല്യാശ്ശേരി, തളിപ്പറമ്പ, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ അഞ്ചു വീതവും മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കും.
മാതൃകാ പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങള്‍, നിയോജക മണ്ഡലം, പോളിംഗ് സ്‌റ്റേഷന്‍, ബൂത്ത് നമ്പര്‍ എന്ന ക്രമത്തില്‍.
പയ്യന്നൂര്‍: കൊഴുമ്മല്‍ ഗവ. എല്‍ പി സ്‌കൂള്‍-13, കുറുവേലി വിഷ്ണു ശര്‍മ എല്‍ പി സ്‌കൂള്‍-19, പെരിന്തട്ട സൗത്ത് ജി എല്‍ പി സ്‌കൂള്‍-34, കാറമേല്‍ എയ്ഡഡ് എല്‍ പി സ്‌കൂള്‍-80, എരമം നോര്‍ത്ത് എല്‍ പി സ്‌കൂള്‍-132, വലിയചാല്‍ ജി എല്‍ പി സ്‌കൂള്‍ കിഴക്കേ കെട്ടിടം -29എ, കരിവെള്ളൂര്‍ എ വി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതിയ കെട്ടിടം 9എ.
കല്യാശ്ശേരി: കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു പി സ്‌കൂള്‍ വടക്കേ ഭാഗം-5, വയലപ്ര അണീക്കര പൂമാല ഭഗവതി ക്ഷേത്രം എല്‍പി സ്‌കൂള്‍- 34, ചുണ്ട ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍-122, മാട്ടൂല്‍ ലിറ്റില്‍ ഫ്‌ളവര്‍ യു പി സ്‌കൂള്‍ -145, പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്‌കൂള്‍ ഇരിണാവ്-151.
തളിപ്പറമ്പ്: ചെക്കിക്കുളം രാധാകൃഷ്ണ എ യു പി സ്‌കൂള്‍ -168, കരയാപ്പ് എല്‍ പി സ്‌കൂള്‍ -148, കൂനം എ എല്‍ പി സ്‌കൂള്‍ -54, ചപ്പാരപ്പടവ് ഹൈസ്‌കൂള്‍- 32, കയരളം നോര്‍ത്ത് എല്‍ പി സ്‌കൂള്‍ -140.
ഇരിക്കൂര്‍: ശ്രീപുരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ -40, നടുവില്‍ ജി ടി എച്ച് എസ്-50, കണിയാഞ്ചാല്‍ ഗവ. ഹൈസ്‌കൂള്‍-65, ചുഴലി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍-88, വയത്തൂര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍-174.
അഴീക്കോട്: അഴീക്കോട് ഗവ. ഹൈസ്‌കൂള്‍-28, പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ -36, കണ്ണാടിപ്പറമ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍-69, ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ -102, വളപട്ടണം സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ – 109.
കണ്ണൂര്‍: പുറത്തില്‍ ന്യൂ മാപ്പിള യു പി സ്‌കൂള്‍ -12, മുണ്ടേരി ഗവ. എച്ച് എസ് എസ് -36, തളാപ്പ് ഗവ. മിക്‌സഡ് യു പി സ്‌കൂള്‍- 85, ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് എച്ച് എസ് -112, തോട്ടട ഗവ. എച്ച് എസ് എസ് -127.
ധര്‍മടം: വെള്ളൂരില്ലം എല്‍ പി സ്‌കൂള്‍-12, അഞ്ചരക്കണ്ടി പലേരി വെസ്റ്റ് എല്‍ പി സ്‌കൂള്‍- 40, കീഴത്തൂര്‍ യു പി സ്‌കൂള്‍ – 63, എരുവാട്ടി കോവൂര്‍ യു പി സ്‌കൂള്‍- 149, പിണറായി ആര്‍ സി അമല ബേസിക് യുപി സ്‌കൂള്‍-161.
തലശ്ശേരി : കതിരൂര്‍ മുസ്ലീം എല്‍ പി സ്‌കൂള്‍-33.
കൂത്തുപറമ്പ: നരവൂര്‍ സൗത്ത് എല്‍ പി സ്‌കൂള്‍ -19, കൂത്തുപറമ്പ യു പി സ്‌കൂള്‍-27, പാട്യം വെസ്റ്റ് യു പി സ്‌കൂള്‍ -46, കൂരാറ ഗവ. എല്‍ പി സ്‌കൂള്‍ -104, ഏലങ്കോട് സെന്‍ട്രല്‍ എ എല്‍ പി സ്‌കൂള്‍- 113.
മട്ടന്നൂര്‍: കൂടാളി ഹൈസ്‌കൂള്‍-1, പട്ടാനൂര്‍ കെ പി സി ഹയര്‍സെക്കണ്ടറി സ്‌കൂള്‍-11, എടയന്നൂര്‍ സൗത്ത് വി എച്ച് എസ് എസ് -69, തെരൂര്‍ യു പി എസ്-71, കൊതേരി എ എല്‍ പി എസ്-76.
പേരാവൂര്‍: ഇരിട്ടി കല്ലുമുട്ടി സി എം ഐ ക്രൈസ്റ്റ് ഹൈസ്‌കൂള്‍-16.
The post ജില്ലയില്‍ ഇത്തവണ 49 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ appeared first on Kannur Vision Online.
No comments
Post a Comment