കടന്നപള്ളിക്ക് 'ഓട്ടോ' ചിഹ്നം അനുവദിച്ചു
കണ്ണൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപള്ളി ഇനി ഓട്ടോയിലേറി വോട്ടു പിടിക്കും. ചിഹ്നം സംബന്ധിച്ച് യുഡിഎഫ് നല്‍കിയ പരാതി റിട്ടേണിങ് ഓഫീസര്‍ തള്ളുകയായിരുന്നു.
ആദ്യം ചിഹ്നം ആവശ്യപ്പെട്ട സ്വതന്ത്ര സ്ഥാനാര്‍ഥി പി വി രാമചന്ദ്രന് നല്‍കണമെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയുടെ ആവശ്യം. 1968ലെ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച നിയമ പ്രകാരം രജിസ്‌ട്രേഡ് പാര്‍ട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്വതന്ത്ര ചിഹ്നം അനുവദിക്കാമെന്ന് വ്യവസ്ഥയുണ്ടെന്ന് കടന്നപ്പള്ളിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് എസ് രജിസ്‌ട്രേഡ് പാര്‍ട്ടിയാണെന്നും അതിനാല്‍ ഓട്ടോറിക്ഷ അനുവദിക്കാമെന്നും റിട്ടേണിങ് ഓഫീസര്‍ വ്യക്തമാക്കിരജിസ്‌ട്രേഡ് പാര്‍ട്ടി എന്ന രേഖ കടന്നപ്പള്ളി ഹാജരാക്കിയില്ലെന്ന് സതീശന്‍ പാച്ചേനിയുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍, രജിസ്‌ട്രേഡ് പാര്‍ട്ടി എന്നത് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന വാദം സ്വീകരിച്ച് റിട്ടേണിങ് ഓഫീസര്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഓട്ടോറിക്ഷാ ചിഹ്നം അനുവദിക്കുകയായിരുന്നു.
No comments
Post a Comment