Header Ads

  • Breaking News

    സി​ന്ധു​മോ​ള്‍ ജേ​ക്ക​ബി​നെ സി​പി​എം പു​റ​ത്താ​ക്കി


     

    കോ​ട്ട​യം: 

    പി​റ​വ​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി സി​ന്ധു​മോ​ള്‍ ജേ​ക്ക​ബി​നെ സി​പി​എം പു​റ​ത്താ​ക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മല്‍സരിക്കുന്നത് പാര്‍ട്ടിയോട് പറയാതെയെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സിന്ധു.

    പിറവത്ത് രണ്ടില ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബ് നേരത്തെ പറഞ്ഞിരുന്നു. പേയ്മെന്‍റ സീറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള്‍ പറഞ്ഞു. നിലവില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിംഗമാണ് സിന്ധു. അതേസമയം രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കണമെങ്കില്‍ സിപിഎമ്മില്‍ നിന്നും പുറത്തായി കേരള കോണ്‍ഗ്രസില്‍ അംഗത്വമെടുക്കണം. ഇതിനായാണ് ഈ അച്ചടക്ക നടപടിയെന്നാണ് സൂചന.

    ഇതിനിടെ, പി​റ​വ​ത്തെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നു പി​ന്നാ​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ല്‍ രാജിയുണ്ടായി. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി പി​റ​വം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ജി​ല്‍​സ് പെ​രി​യ​പു​റ​മാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ച​ത്. യൂ​ത്ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ജി​ല്‍​സ്.

    No comments

    Post Top Ad

    Post Bottom Ad