സര്‍ക്കാര്‍ സ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കണം: ജില്ലാ കലക്ടര്‍
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥലങ്ങളിലെയും പൊതു സ്ഥലങ്ങളിലെയും പ്രചാരണ സാമഗ്രികള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, ഓഫീസ് മേധാവികള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും കലക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയാ തന്നെ ഇവ നീക്കം ചെയ്യേണ്ടതാണ്. ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ സജീവമായി ഇവ നീക്കം ചെയ്യാന്‍ രംഗത്തിറങ്ങണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.
സ്വകാര്യ സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ഉടമകളുടെ അനുവാദമില്ലാതെ സ്ഥാപിച്ച പ്രചാരണ സാമഗ്രികളും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം. തലശ്ശേരി സബ് കലക്ടര്‍, തളിപ്പറമ്പ് ആര്‍ ഡി ഒ എന്നിവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, എ ഡി എം ഇ പി മേഴ്‌സി, മറ്റ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
.
No comments
Post a Comment