പ്രിന്റിംഗ് പ്രസ്സ് ഉടമകള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
കേരള നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി ജോലികള്‍ നടത്തുന്ന പ്രിന്റിംഗ് പ്രസ് ഉടമകള്‍ തെരഞ്ഞടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
അച്ചടിക്കുന്ന നോട്ടീസുകള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങി എല്ലാ പ്രചാരണ സാമഗ്രികളിലും പ്രസ്സിന്റെയും പ്രസാധകന്റെയും പേരും വിലാസവും ഉണ്ടായിരിക്കണം.
അച്ചടിച്ച് മൂന്ന് ദിവസത്തിനകം അതിന്റെ നാല് കോപ്പികള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഇതോടൊപ്പം പ്രസാധകന്‍ നല്‍കിയ പ്രഖ്യാപനത്തിന്റെ പകര്‍പ്പ്, അച്ചടിച്ച കോപ്പികളുടെ എണ്ണം, ഈടാക്കിയ കൂലി എന്നിവ രേഖപ്പെടുത്തിയ ഫോറവും നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന പ്രസ്സ് ഉടമകള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം 1951,127എ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
No comments
Post a Comment