Header Ads

  • Breaking News

    അഞ്ചരക്കണ്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു; പിന്നിൽ സി.പിഎം ആണെന്ന് കോൺഗ്രസ്സ്



    കണ്ണൂര്‍:

    അഞ്ചരക്കണ്ടിക്ക് സമീപം അമ്ബനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റു. കോണ്‍ഗ്രസ് ചക്കരക്കല്‍ ബ്ലോക്ക് സെക്രട്ടറി ടി കെ അജീഷ്, മുരിങ്ങേരി അമ്ബനാട് സ്വദേശി സുനീഷ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് പി ഷാജി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.


     ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ രാത്രി പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. പ്രദേശത്ത് യുഡിഎഫ് പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ പാടില്ലെന്നുപറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ചൊവ്വാഴ്ച രാത്രിയോടെ പ്രചരണ സാമഗ്രികൾ ഒരുക്കുകയായിരുന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ടവർക്ക് നേരെ അക്രമം ഉണ്ടായത്. 20 അംഗ സിപിഎം പ്രവർത്തകർ വടിവാൾ, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് വീടുകയറി അക്രമിക്കുകയായിരുന്നു. ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ അജീഷ്, സഹോദരൻ ടി.കെ സുനിൽ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് പി.ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

    പരിക്കേറ്റവരെ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ, കൂത്ത്പറമ്പ് നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി കുഞ്ഞബ്ദുള്ള എന്നിവർ സന്ദർശിച്ചു. സി പി എം ഏകാധിപത്യ പ്രവണത അവസാനിപ്പിക്കണമെന്നും, പ്രതികൾക്കെതിരെ പൊലീസ് അടിയന്തിര നടപടികളെടുക്കണമെന്നും മമ്പറം ദിവാകരൻ ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad