Header Ads

  • Breaking News

    എല്ലാവര്‍ക്കും മണ്ണെണ്ണ; നീല, വെള്ള കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി ഇല്ല; മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം ഇങ്ങനെ



    തിരുവനന്തപുരം: 

    നീല, വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ അരി ഈ മാസം ഇല്ല. മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം സംബന്ധിച്ചുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് സ്‌പെഷല്‍ അരിയുടെ കാര്യം പരാമര്‍ശിക്കുന്നില്ല.

    നീല കാര്‍ഡിലെ (എന്‍പിഎസ്) ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോ 4 രൂപ നിരക്കിലും വെള്ള കാര്‍ഡിന് (എന്‍പിഎന്‍എസ് ) ആകെ നാല് കിലോ അരി കിലോ 10.90 രൂപ നിരക്കിലും ലഭിക്കും. അതേസമയം, ഈ മാസം എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അര ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും

    No comments

    Post Top Ad

    Post Bottom Ad