തിരഞ്ഞെടുപ്പ് ജോലികൾ അതത് മേഖലയിലെ പ്രസ്സുകളിൽ നൽകണം
കണ്ണൂർ:
പ്രിന്റിങ് പ്രസ്സുകളുടെ പ്രതിസന്ധികൾ മറികടക്കാൻ തിരഞ്ഞെടുപ്പ് സംബന്ധമായ ജോലികൾ അതത് ജില്ലയിലെ പ്രസ്സുകളിൽ നേരിട്ട് നൽകി സഹായിക്കണമെന്ന് നോർത്ത് മലബാർ ഓഫ്‌സെറ്റ് പ്രിന്റേഴ്‌സ് കൺസോർഷ്യം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോവിഡ് പ്രിന്റിങ് മേഖലയെ സാരമായാണ് ബാധിച്ചത്. ഈ അവസരത്തിലാണ് നോർത്ത് മലബാർ ഓഫ്‌സെറ്റ് പ്രിന്റേഴ്‌സ് കൺസോർഷ്യം നിലവിൽവന്നത്.
നിലവിൽ അച്ചടിക്ക് അവശ്യമായ പേപ്പർ വില 50 ശതമാനത്തിലധികം വർധിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലക്കറ്റവും കാരണം ഈ മേഖലയിൽ കടുത്ത പേപ്പർ ക്ഷാമവും പ്രതിസന്ധിയും ഉണ്ടായി. അതിനാൽ തിരഞ്ഞെടുപ്പ് ജോലികൾ ശിവകാശിപോലുള്ള സ്ഥലങ്ങളിൽ ഏൽപ്പിക്കരുതെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കൺസോർഷ്യം ചെയർമാൻ പി.എം.ബാലകൃഷ്ണൻ, സി.ആർ.നന്ദകുമാർ, പി.എ.അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
No comments
Post a Comment