Header Ads

  • Breaking News

    പാപ്പിനിശ്ശേരിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഏഴുപേർക്ക് പരിക്ക്



    പാപ്പിനിശ്ശേരി

    ദേശീയപാതയിൽ പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽസിന് സമീപം നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ഒരു കാറും ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

    പരിക്കേറ്റ കാർ യാത്രക്കാരനായ ആലക്കോട് സ്വദേശി ജിനീഷിനെ (21) കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കാറിലെ യാത്രക്കാരായ നരിക്കോട് സ്വദേശികളായ അഖിൽ (19), റനീഷ് (19), നവനീത് (20), സൽ (23) എന്നിവർ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടി. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർക്കും സ്കൂട്ടർ യാത്രക്കാരനും നിസ്സാര പരിക്കേറ്റു.



    ബുധനാഴ്ച രാവിലെ 9.30-നാണ് അപകടം. നാലു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ പറ്റി. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡരികിലെ തോട്ടിലേക്കാണ് മറിഞ്ഞുവീണു.

    അപകടത്തെത്തുടർന്ന് അല്പസമയം ഗതാഗതതടസ്സമുണ്ടായി. തുടർന്ന് വളപട്ടണം പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad