Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വെളിച്ചം തോട്, താണ്ടാനാട്ടു പൊയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാലാട് അമ്പലംറോഡ്, അമ്പല മൈതാനം, ചാലാട് പന്നേന്‍പാറ റെയില്‍വേ ഗേറ്റ് റോഡ്, ഗസ്റ്റ് ഹൗസ് മുതല്‍ ഗേള്‍സ് സ്‌കൂള്‍ പരിസരം, പോസ്റ്റോഫീസ് റോഡ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുല്ലക്കൊടി, മുല്ലക്കൊടി കടവ്, അയര്‍മുനമ്പ്, അറക്കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 10 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉള്ളൂര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 10 ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും പാണപ്പുഴ പഴയ പോസ്റ്റോഫീസ്, പാണപ്പുഴ ക്രഷര്‍, മൂടേങ്ങ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും പാണപ്പുഴച്ചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും കച്ചേരിക്കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുറവൂര്‍, ടിപ്ടോപ്, ചങ്ങലാട്ട്, വില്ലേജ് മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആസാദ് റോഡ്, നാലുവയല്‍, നീര്‍ച്ചാല്‍ സ്‌കൂള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 10 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad