Header Ads

  • Breaking News

    പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ ഫെസിലിറ്റേഷൻ സെൻ്റർ

    നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയുള്ള ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ ഓരോ മണ്ഡലത്തിലും പ്രത്യേക ഫെസിലിറ്റേഷൻ സെൻ്റർ ഒരുക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരമാണിത്. ഫോറം 12 ൽ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരികൾക്ക്‌ അപേക്ഷ നൽകുന്നവർക്ക് ഏപ്രിൽ 1,2, 3 തീയതികളിൽ വോട്ടർ ലിസ്റ്റിൽ പേരുള്ള മണ്ഡലത്തിലെ
    ഈ കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാം.
    പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയം (പയ്യന്നൂര്‍), കല്ല്യാശ്ശേരി കെപിആര്‍ ഗോപാലന്‍ സ്മാരക എച്ച്എസ്എസ് (കല്ല്യാശ്ശേരി), തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് (തളിപ്പറമ്പ്) , ഇരിക്കൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് (ഇരിക്കൂര്‍), ജിഎച്ച്എസ്എസ് പള്ളിക്കുന്ന്(അഴീക്കോട്), &കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ (കണ്ണൂര്‍), എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ ചാല (ധര്‍മ്മടം), തലശ്ശേരി സബ്ബ് കലക്ടര്‍ ഓഫീസ്,കോര്‍ട്ട് ഹാള്‍(തലശ്ശേരി), കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍  (കൂത്തുപറമ്പ്), മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (മട്ടന്നൂര്‍), ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (പേരാവൂര്‍) എന്നിങ്ങനെയാണ് എന്നിവിടങ്ങളിലാണ് മണ്ഡലംതല ഫെസിലിറ്റേഷൻ കേന്ദ്രങ്ങള്‍.

    അവശ്യ സര്‍വ്വീസ്; പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിൽ ഇന്നു കൂടി വോട്ട് ചെയ്യാം

    നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിൽ ഇന്ന് (മാർച്ച് 31) കൂടി അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
    നേരത്തെ 12 ഡിഫോറത്തില്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുക. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടിംഗ് സമയം. നേരത്തേ മാർച്ച് 30 വരെ അനുവദിച്ച സമയം ഒരു ദിവസം കൂടി നീട്ടി നൽകുകയായിരുന്നു. ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.

    No comments

    Post Top Ad

    Post Bottom Ad