ചാല മൗവ്വഞ്ചേരി റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു
ചാല മൗവ്വഞ്ചേരി റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം ഇന്ന്( മാര്‍ച്ച് 9 ചൊവ്വാഴ്ച) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചു. ഇത് വഴി കടന്ന് പോകേണ്ട വാഹനങ്ങള്‍ ഉചിതമായ മറ്റ് റോഡുകള്‍ വഴി പോകേണ്ടതാണെന്ന് കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ചോനാടം – കുണ്ടുചിറ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 12 വരെ ഈ റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചോനാടത്ത് നിന്നും പൊന്ന്യം പാലത്തിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പൊന്ന്യം പാലം – സ്രാമ്പി റോഡ് വഴി കടന്നു പോകേണ്ടതാണെന്ന് കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
No comments
Post a Comment