ഞെട്ടിക്കുന്ന കണ്ടുപിടിത്തവുമായി ശാസ്ത്ര ലോകം!
ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളിൽ പുതിയൊരു ഭാഗം കണ്ടെത്തി. ഇതുവരെയുള്ള വിവരമനുസരിച്ച് ഭൂമിയെ ഭൂവൽക്കം, മാന്റിൽ, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ നാലാക്കിയാണ് തിരിച്ചിരുന്നത്. ഇതിലാണ് മാറ്റം വന്നിരിക്കുന്നത്. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഭൗമശാസ്ത്രജ്ഞയായ ജോവാൻ സ്റ്റെഫാൻസും സംഘവുമാണ് ഇത് കണ്ടെത്തിയത്. ജോഗ്രഫി പുസ്തകത്തിൽ തന്നെ മാറ്റം വരുത്തേണ്ടിവരുന്നതാണ് പുതിയ കണ്ടെത്തൽ.
No comments
Post a Comment