Header Ads

  • Breaking News

    മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ എംസിഎംസി അംഗീകരിച്ചത് എന്ന് രേഖപ്പെടുത്തണം

    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് മീഡിയയിലും സാമൂഹ്യമാധ്യമങ്ങളിലും നല്‍കുന്ന പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങുന്നതോടൊപ്പം പരസ്യത്തോടൊപ്പം എംസിഎംസി അംഗീകരിച്ചത് എന്ന് നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

    തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മറ്റും ഇലക്‌ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സിനിമാ ഹാളുകളിലും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഇത് ബാധകമാണ്. പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മറ്റും പ്രസിദ്ധീകരണത്തിനായി നല്‍കുന്ന പരസ്യങ്ങള്‍ക്ക് എംസിഎംസിയുടെ അംഗീകാരം ഉണ്ടെന്ന് മാധ്യമങ്ങള്‍ ഉറപ്പുവരുത്തണമെന്നും അംഗീകാരമില്ലാത്തവ പ്രസിദ്ധീകരിക്കാനോ സംപ്രേഷണം ചെയ്യാനോ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad