മാടായി ഗവ. ഗേള്‍സ് ഹൈസ്കൂളിന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്ന് രണ്ടു തൊഴിലാളികള്‍ക്ക് പരിക്ക്
പഴയങ്ങാടി: മാടായിപ്പാറയിലെ മാടായി ഗവ. ഗേള്‍സ് ഹൈസ്കൂളിന് നിര്‍മിക്കുന്ന കെട്ടിടത്തിെന്റ സണ്‍ഷേഡ് തകര്‍ന്നുവീണ് രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അസം സ്വദേശികളായ അജബ്(27), അലി (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായ പരിക്കേറ്റ ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാം നിലയിലെ സ്ലാബില്‍ പ്രവൃത്തി നടക്കുേമ്ബാള്‍ സ്ലാബ് തകര്‍ന്ന് നിലം പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.തീരദേശ വികസന കോര്‍പറേഷെന്റ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. നിര്‍മാണ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തി. അപകടസ്ഥലം സന്ദര്‍ശിച്ച ടി.വി. രാജേഷ് എം.എല്‍.എ എക്സി. എന്‍ജിനീയറോട് വിശദീകരണം തേടി.
No comments
Post a Comment