പയ്യന്നൂർ എടാട്ട് പൂർണ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനം ബി.ജെ.പി പ്രവർത്തകർ തല്ലിത്തകർത്തു യുവതിക്ക് പരിക്ക്
കണ്ണൂർ:
പയ്യന്നൂർ എടാട്ട് പൂർണ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനം ബി.ജെ.പി പ്രവർത്തകർ തല്ലിത്തകർത്തു. ഗുരുതര പരിക്കേറ്റ യുവതിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുതാഴത്തെ പൂക്കാടത്ത് വീട്ടിൽ നാസിലയെ (29) ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ചെറുതാഴത്തുനിന്നും പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുേമ്പാൾ എടാട്ട് വെച്ച് ബി.ജെ.പി കല്യാശ്ശേരി മണ്ഡലം റോഡ് ഷോയിൽ പങ്കെടുത്ത പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
ബൈക്കുകളിൽ ഉണ്ടായിരുന്ന ഇരുപതോളം പേരാണ് വാഹനം തല്ലിതകർത്തതെന്നാണ് വിവരം. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ടി.വി. രാജേഷ് എം.എൽ.എ ആവശ്യപ്പെട്ടു. എന്നാൽ, അക്രമം നടത്തിയിട്ടില്ലെന്ന് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു
No comments
Post a Comment