Header Ads

  • Breaking News

    ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ വീണ്ടും അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



    ആലപ്പുഴ:ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ സൂപ്പര്‍ ഫാസ്റ്റ് ആംബുലന്‍സിനെ ഇടിച്ചു തെറിപ്പിച്ചു,വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

    ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോഴാണ് മറ്റൊരപകടത്തിപ്പെട്ടത്. ആലപ്പാട് അഴീക്കല്‍ പുത്തന്‍വീട്ടില്‍ രാജീവന്റെ ഭാര്യ അജിതയാണ് (46) ദുരന്തത്തിന് ഇരയായത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ ആലപ്പാട് ചെറിയഴീക്കല്‍ വച്ച്‌ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു ആദ്യ അപകടം ഉണ്ടായത്. തലയ്ക്ക് പരിക്കേറ്റ അജിതയെ നാട്ടുകാര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

    തുടര്‍ന്ന് ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി ദേശീയപാതയില്‍ വവ്വാക്കാവ് ട്രാഫിക് ജംഗ്ഷനില്‍ വച്ച്‌ 5.20 ഓടെയായിരുന്നു രണ്ടാമത്തെ അപകടം. ട്രാഫിക് ജംഗ്ഷന്‍ മുറിച്ചുകടക്കുന്നതിനിടെ എത്തിയ സൂപ്പര്‍ ഫാസ്റ്റ് ആംബുലന്‍സിനെ ഇടിച്ച്‌ തെറിപ്പിച്ചു. സ്ട്രച്ചറില്‍ കിടത്തിയിരുന്ന അജിതയുടെ തല ഡ്രൈവര്‍ കാബിനിലിടിച്ച്‌ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.


    ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ്, മകന്‍ അര്‍ജ്ജുന്‍, മരുമകന്‍ സുനീഷ്, ആംബുലന്‍സ് ഡ്രൈവര്‍ അഖില്‍ ഉദയന്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

    മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കൊവിഡ് ടെസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ഇന്ന് വിട്ടുനല്‍കും. ഓച്ചിറ പൊലീസ് കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad