തളിപ്പറമ്പ് നഗരത്തില്‍ ജ്വല്ലറിയുടെ ഷട്ടര്‍ കുത്തി തുറന്ന് കവര്‍ച്ച
തളിപ്പറമ്പ്:
തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ സിറ്റി ഗോള്‍ഡ് ജ്വല്ലറിയുടെ ഷട്ടര്‍ കുത്തി തുറന്ന് കവര്‍ച്ച. 75,000 രൂപയുടെ വെള്ളിയാഭരണങ്ങള്‍ മോഷണം പോയതായി കണക്കാക്കുന്നു.
പഴയ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങുന്ന ഇവിടെ വെള്ളിയാഭരണങ്ങളുടെ വില്‍പനയുമുണ്ട്. ജ്വല്ലറിയുടെ ഷട്ടറിന്റെ ഒരു ഭാഗം തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
കീഴാറ്റൂര്‍ സ്വദേശിയായ കെ.എം.അഗസ്റ്റിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഇന്നലെ രാത്രിയോടെ ജ്വല്ലറി പൂട്ടി ഉടമസ്ഥന്‍ പോയതായിരുന്നു. രാവിലെ വന്ന് തുറക്കാന്‍ നോക്കിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
സ്വര്‍ണാഭരണങ്ങള്‍ ഉണ്ടെന്ന് കരുതിയാണ് മോഷ്ടാവ് ജ്വല്ലറിയില്‍ കയറിയതെന്നാണ് പോലീസിന്റെ നിഗമനം. തളിപ്പറമ്പ് എസ് ഐ പി.എം.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസും ഡോഗ്സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments
Post a Comment