Header Ads

  • Breaking News

    കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു: കേരളത്തെ ബാധിക്കില്ല

     


    ദില്ലി: 
    കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂണിയനുകൾ, ബാർ അസോസിയേഷനുകൾ, രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ള സംഘടനകൾ കർഷകരുടെ ഇന്നത്തെ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ്, റെയിൽ ഗതാഗതം തടയും.
    കാർഷിക നിയമങ്ങൾക്കെതിരായി രാജ്യവ്യാപകമായി കർഷക സംഘടനകൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് കർഷകർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നത്.

    No comments

    Post Top Ad

    Post Bottom Ad