പകല്‍ കാര്‍ മോഷ്ടിക്കാന്‍ ശ്രമം; പ്രതിയെ സാഹസികമായി പിടികൂടി
അങ്കമാലി:
പകല്‍ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച തലശ്ശേരി സ്വദേശിയെ പൊലീസ് സാഹസികമായി പിടികൂടി. പൂതന്വല്ലിചാലില് വീട്ടില്‍ ഫാസിലിനെയാണ് (31) അങ്കമാലി ഹൈവേ പൊലീസ് മണിക്കൂറോളം പിന്തുടര്ന്ന് പിടികൂടിയത്. അങ്കമാലി ടൗണില്‍ റോഡരികില്‍ നിര്‍ത്തിയ കാറില്‍നിന്ന് താക്കോല്‍ ഊരാതെ കടയിലെത്തി സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് പ്രതി കാര്‍ മോഷ്ടിച്ചത്.
മോഷ്ടിച്ചയുടന്‍ ഉടമയുടെ ശ്രദ്ധയില്‍പെട്ടു. അതോടെ ബഹളംവെച്ച് കാറിന് പിറകിലൂടെ ഓടി. ഇതേസമയം ഹൈവേ പൊലീസ് പാഞ്ഞെത്തി കാറിനെ പിന്തുടര്ന്നു.മോഷ്ടാവ് കാര്‍ കെ.എസ്.ആര്.ടി.സി ബസ് ടെര്മനിലിന് സമീപം ഉപേക്ഷിച്ച് ഇറങ്ങിയോടി. ഹൈവേ പൊലീസുദ്യോഗസ്ഥരും ടൗണിലൂടെ പിറകെ ഓടി. അതോടെ കെ.എസ്.ആര്.ടി.സി സ്റ്റാന്ഡിെന്റ മതില്‍ചാടി അങ്കമാലി താലൂക്ക് ആശുപത്രി വളപ്പില്‍ കടന്നു. പൊലീസും പിന്തുടര്ന്നു.
ആശുപത്രിക്കുമുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലെത്തി ഓട്ടോ വിളിച്ച് ക്യാമ്ബ് ഷെഡ് റോഡ് വഴി എം.സി റോഡിലൂടെ കാലടി ഭാഗത്തേക്ക് പോയി.
പൊലീസ് മറ്റൊരു ഓട്ടോയില്‍ പിന്തുടര്ന്ന് വിശ്വജ്യോതി സ്കൂളിന് സമീപം വട്ടംനിര്ത്തിയപ്പോള് പ്രതി അങ്കമാലി ഭാഗത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തുകയായിരുന്നു.
അങ്കമാലി സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ കൂടുതല്‍ ചോദ്യംചെയ്ത് വരുകയാണ്.
നിരവധി കേസുകളില്‍ പ്രതിയാണെന്ന് സൂചന ലഭിച്ചതായി എസ്.ഐമാരായ ടി.കെ. ജോഷി, സി.ടി. ഷൈജു എന്നിവര്‍ അറിയിച്ചു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഹൈവേ പൊലീസ് ഉദ്യോഗസ്ഥരെ ജില്ല പൊലീസ് മേധാവി അനുമോദിച്ചു. ഹൈവേ പൊലീസ് എസ്.ഐമാരായ ടി.കെ. േജാഷി, സി.ടി. ഷാജു, എ.എസ്.ഐ ഒ.എ. ഉണ്ണി, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സുധീര്‍, അലി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഹൈേവ പൊലീസിെന്റ മികച്ച സേവനെത്തത്തുടര്ന്നാണ് കാര്യാലയത്തില്‍ വിളിച്ചുവരുത്തി ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് അനുമോദിച്ചത്. കാഷ് അവാര്‍ഡും പ്രശംസപത്രവും നല്കി.
No comments
Post a Comment