രണ്ടാം ടി20യില്‍ ഇന്ത്യക്ക് ജയം; മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്ലി
അഹമ്മദാബാദ് :
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം. 17.5 ഓവറില്‍ ഏഴ് വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യംകണ്ടു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 164 റണ്‍സ് ആണ് എടുത്തത്. ഇന്ത്യക്കായി ടി20യില്‍ അരങ്ങേറ്റം കുറിച്ച ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
ഇരുവരും അര്‍ധ സെഞ്ചുറി നേടി. കിഷന്‍ 32 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോലി പുറത്താകാതെ 49 പന്തില്‍ നിന്ന് 79 റണ്‍സ് നേടി. ഋഷഭ് പന്ത് 13 പന്തില്‍ 26 റണ്‍സും നേടി.
ഇതോടെ വിരാട് കോഹ്ലി മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു.ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ഇറങ്ങും മുമ്ബ് 2928 റണ്‍സായിരുന്നു കോഹ്‌ലിയുടെ ടി20 കരിയറിലെ റണ്‍സ്. മത്സരത്തില്‍ 72 റണ്‍സ് നേടിയതോടെ 3001 റണ്‍സായി താരത്തിന്.
ശരാശരി നോക്കിയാലും സ്ട്രൈക്ക് റേറ്റ് പരിശോധിച്ചാലും കോഹ്ലി മറ്റ് താരങ്ങള്‍ക്കിടയില്‍ മുന്നിട്ട് നില്‍ക്കുന്നു. 87 മത്സരങ്ങളില്‍ നിന്നാണ് കോഹ്ലി 3001 തന്റെ ടി20 കരിയറില്‍ കൂട്ടിച്ചേര്‍ത്തത്. സ്ട്രൈക്ക് റേറ്റ് 138.35. ശരാശരിയാവട്ടെ 50.86ഉം. പുറത്താവാതെ 94 റണ്‍സാണ് കോഹ്‌ലിയുടെ ഉയര്‍ന്ന സ്കോര്‍. അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.
46 റണ്‍സെടുത്ത ജേസണ്‍ റോയ് ആണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്. 35 ബോളില്‍ നിന്നാണ് റോയ് 46 റണ്‍സെടുത്തത്. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദറും ശര്‍ദുല്‍ ഠാക്കൂറും രണ്ട് വീതം വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാറിനും യുസ്വേന്ദ്ര ചാഹലിനും ഓരോ വീതം വിക്കറ്റ് ലഭിച്ചു.ഇഷാന്‍ കിഷന്‍ നാലും വിരാട് കോഹ്‍ലി മൂന്നും ഋഷഭ് പന്ത് രണ്ടും സിക്സാണ് മത്സരത്തില്‍ നേടിയത്.
No comments
Post a Comment