Header Ads

  • Breaking News

    സ്വത്ത് തർക്ക ത്തിനിടയിൽ രണ്ട് വീടുകളിലേക്കുള്ള വഴി കരിങ്കൽ ഇറക്കി അടച്ചതായി പരാതി

     


    ഇരിട്ടി:

    കുടുംബക്കാർ തമ്മിലുള്ള സ്വത്ത് തർക്കത്തിനിടയിൽ രണ്ട് വീട്ടുകാർ ഉപയോഗിക്കുന്ന വഴി കരിങ്കൽ ഇറക്കി അടച്ചതായി പരാതി. കീഴൂരിലെ എകരത്തെ മഠംഎം.നാരായണിയുടേയും ജാനകിയുടേയും വിട്ടിലേക്കുള്ള വഴിയാണ് അടച്ചത്. നാരായണിയുടെ വീട്ടിൽ 20 വർഷത്തിലധികമായി കിടപ്പിലായ സഹോദരനുണ്ട്. നട്ടെല്ല് തകർന്ന് കിടപ്പിലായ സഹോദരൻ അജയനെ ആശുപത്രിയിൽ എത്തിക്കുന്നത് തന്നെ വീട്ടിന് മുന്നിൽ വാഹനം എത്തിച്ചാണ്. വലിയ കരിങ്കൽ പാറകൾ ഇറക്കി കാൽ നട യാത്രക്ക് പോലും പറ്റാത്ത വിധമാണ് അടച്ചിരിക്കുന്നത്.ഇന്നലെ രാവിലെ ആറരയോടെ ടിപ്പർ ലോറിൽ കല്ലുമായി എത്തി വഴിക്ക് കുറുകെ ഇറക്കിയ ശേഷം പോവുകയായിരുന്നു.

    തറവാട്  വീട് വൈകശം വെക്കുന്നത് സംബന്ധിച്ച് ബന്ധുക്കൾ തമ്മിൽ തർക്കം ഉണ്ടാവുകയും പ്രശ്‌നം കോടതിയുടെ പരിഗണനയിലുമാണ്. ഞായറാഴ്ച്ച രാവിലെ ഒരു ലോഡ് ചെങ്കലുമായി അകലെ താമസിക്കുന്ന ബന്ധു എത്തിയിരുന്നു. വീട്ടുകാരുമായി വാക്ക് തർക്കം ഉണ്ടായതോടെ ഇരിട്ടി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രശ്‌നം കോടതിയുടെ പരിഗണനയിലാണെന്ന് അറിഞ്ഞതോടെ കല്ലുമായി എത്തിയവരെ ഇറക്കാൻ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ കരിങ്കല്ലുമായി എത്തി റോഡ് അടച്ചത്. വീട്ടുകാർ ഇരിട്ടി പൊലിസിൽ പരാതി നൽകി.
    പടം,കീഴൂരിലെ എകരത്തെ മഠം നാരായണിയുടേയും ജാനകിയുടേയും വീട്ടിലേക്കുള്ള വഴി കരിങ്കൽ ഇറക്കി അടച്ച നിലയിൽ

    No comments

    Post Top Ad

    Post Bottom Ad