Header Ads

  • Breaking News

    സ്വർണം വാങ്ങാനെന്ന വ്യാജേന ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്ന് പത്ത് പവൻ കവർന്ന യുവാവിനെ ഇരിട്ടി പോലിസ് അറസ്റ്റ് ചെയ്തു

     ഇരിട്ടി : 

    സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്ന സംഭവത്തിൽ പ്രതിശ്രുത വരനായ യുവാവിനെ ഇരിട്ടി പൊലിസ് പിടികൂടി അറസ്റ്റ് ചെയ്തു.

    മാലൂർ തോലമ്പ്രയിലെ പടിഞ്ഞാറെതിൽ ഹൗസിൽ ഹരികൃഷ്ണൻ (25)നെയാണ് ഇരിട്ടി എസ് ഐ അബ്ബാസ് അലിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ശനിയാഴ്‌ച പുലർച്ചയോടെ കണ്ണൂരിൽ വെച്ച് പിടികൂടിയത്.
    ഇരിട്ടി മുസ്ലിം പള്ളിക്കു മുൻ വശമുള്ള ചെറുകിട ജ്വല്ലറിയായ കുയിലുർ സ്വദേശിയുടെ പ്രൈം ഗോൾഡിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ സ്വർണ്ണാഭരണം കവർച്ച നടത്തിയത്.
    സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് പ്രതി കടയിലെത്തിയത്. സ്വർണം വെള്ളി ആഭരണം വിൽക്കുന്ന ചെറിയ കടയിലെ സ്വർണാഭരണം പോരെന്നു പറഞ്ഞപ്പോൾ ഇടപാടുകാരനായ യുവാവിനെ കടയിൽ ഇരുത്തി കടയുടമ പ്രമോദ് സമീപത്തെ മറ്റൊരു ജ്വല്ലറിയിൽ നിന്ന് സ്വർണം എടുത്ത് കൊണ്ട് വരികയായിരുന്നു. പ്രമോദ് തിരിച്ചു വരുന്നതിനു മുൻപ് യുവാവ് കടയിൽ ഉണ്ടായിരുന്ന പത്തു പവൻ സ്വർണവുമായി മുങ്ങുകയായിരുന്നു.
    രണ്ട് ദിവസമായി കടയിൽ വന്ന് സ്വർണം വാങ്ങാണെന്ന വ്യാജേന ഇടപെടൽ നടത്തി പരിചയപ്പെട്ട തിനാലാണ് യുവാവിനെ കടയിൽ ഇരുത്തി കൂടുതൽ സ്വർണം എടുക്കാൻ പുറത്ത് പോയതെന്നാണ് ഉടമ പൊലീസിനോട് പറഞ്ഞത്. സമീപത്തെ സി സി ടി വി യിൽ നിന്നും തട്ടിപ്പുകാരനെന്നു സംശയിക്കുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രതിയെക്കുറിച്ച് പൊലിസിന് സൂചന ലഭിച്ചിരുന്നു തുടർന്നുള്ള അന്വേ ഷണത്തിലാണ് പ്രതി പൊലിസ് വലയിലായത്.



    കൂത്തുപറമ്പ് ,പേരാവൂർ, കേളകം ടൗണിലെ ചില ജ്വല്ലറികളിലും ഇയാൾ സമാനമായ തട്ടിപ്പ് നടത്താൻ ശ്രമിച്ച തായി സംശയി ക്കുന്നതായി പൊലിസ് പറഞ്ഞു. മുൻപ് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രമുഖ ജ്വല്ലറികളിൽ സെയിൽസ് മാനേജരായും എക്കൗണ്ടൻ്റായും ഇയാൾ ജോലി ചെയ്തിരുന്നതായും സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
    അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചിരി ക്കെയാണ് യുവാവ് മോഷണക്കേസിൽ പിടിയിലാവുന്നത്. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെചോദ്യം ചെയ്ത ശേഷം കൊവിഡ് പരിശോധന നടത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരിട്ടിഡി വൈ എസ് പി പ്രിൻസ് എബ്രഹാം, അബ്ബാസ് അലിക്കു പുറമെ എസ് ഐ മനോജ്, സ്ക്വാഡ് അംഗങ്ങളായ റോബിൻ, രഞ്ചിത്ത്, ഷൗക്കത്തലി, നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്

    No comments

    Post Top Ad

    Post Bottom Ad